13 May, 2025 09:23:18 AM


ഇടവമാസ പൂജ: ശബരിമല നട നാളെ തുറക്കും



പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദ​ത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറക്കും. ബുധനാഴ്‌ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 15ന് പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും. വെർച്വൽ ക്യൂ മുഖേനയാണ്‌ ദർശനം. ബുക്കിങ് പുരോഗമിക്കുകയാണ്‌. ഇടവ മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി പത്തിന് നടയടയ്ക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958