13 April, 2026 07:26:03 PM


മരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ വിഷുക്കണിയും കെെനീട്ടവും



മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍  വിഷുവുത്സവത്തിന്‍റെ ഭാഗമായി ഏപ്രില്‍ 15  ബുധനാഴ്ച വെളുപ്പിന് , വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിച്ചേരുന്നവര്‍ക്ക്  `വിഷുക്കണി'  ദര്‍ശനവും കെെനീട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .  തിരുനട തുറന്ന്,  പ്രത്യേക പൂജ- വഴിപാടുകള്‍, ഗണപതിഹോമം, പായസ നിവേദ്യം എന്നിവയ്ക്കു ശേഷം  പൂജിച്ചെടുത്ത നാണയ തുട്ടുകള്‍ വിഷുക്കണി ദള്‍ശിക്കുന്ന മുഴുവന്‍ പേര്‍ക്കും മേല്‍ശാന്തി അരുണ്‍ തിരുമേനി പ്രസാദത്തോടൊപ്പം  നേരിട്ടു വിതരണം ചെയ്യും . ഇങ്ങനെ ലഭിക്കുന്ന നാണയം അടുത്ത വിഷുദിനം വരെ വീട്ടിലെ നിലവിളക്കിനു ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നത് ഐശ്വര്യദായകമാണെന്നാണ് ഭക്തജന സാക്ഷ്യം. സൂക്ഷച്ചു വയ്ക്കാന്‍  പര്യാപ്തമായ വിധത്തില്‍ ക്ഷേത്രമുദ്ര പതിപ്പിച്ച പ്രത്യേക ഫ്ളാപ്പുകളോടു കൂടിയാണ്  കെെനീട്ടം നല്‍കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936