09 February, 2026 04:13:37 PM
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ചുമർചിത്ര സംരക്ഷണ പദ്ധതിയുടെ സമർപ്പണം നാളെ നടക്കും

ഏറ്റുമാനൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ളതും ചിത്രകലാ ലോകത്തെ വിസ്‌മയമായി നിലകൊള്ളുന്നതുമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഗോപുരത്തിലെ പുരാതന ചുമർചിത്രങ്ങൾ സംരക്ഷിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും ആറന്മുള വാസ്‌തു വിദ്യാഗുരുകുലവും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സംരക്ഷണ പ്രവർത്തനങ്ങളുടെ സമർപ്പണം ചൊവ്വാഴ്ച രാവിലെ 9 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിൻ്റെ അധ്യക്ഷതയിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വാസ്‌തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി. എസ്. പദ്ധതി വിശദീകരിക്കും. എൻ ആർ എൽ സി മുൻ ഡയറക്ടർ ഡോ. എം.വേലായുധൻ നായർ, കലാ ഗവേഷകൻ ഡോ. എം. ജി. ശശിഭൂഷൺ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
വാസ്‌തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ താരാ സുരേഷ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എൻ ശ്രീധരശർമ്മ, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ഗീതു മോഹൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ അമൃത രാജീവ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്, വാസ്‌തുവിദ്യാ ഗുരുകുലം കോഴ്‌സ് കോഡിനേറ്റർ എ. ബി. ശിവൻ, ആർക്കിടെക്‌ചർ എഞ്ചിനീയർ ദീപ്തി പി. ആർ., മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ' ചുമർചിത്രങ്ങളിലെ കൺസർവേഷൻ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിക്കെമിസ്റ്റ് ദർശന പഴവൂർ ക്ലാസെടുക്കും.



