31 March, 2026 09:42:00 PM


പൗർണമിക്കാവ് ദേവി ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് ഏപ്രിൽ 2ന്



തിരുവനന്തപുരം: പൗർണമിക്കാവ് ദേവി ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് ആരംഭിച്ചു. ഏപ്രിൽ 2  പൗർണ്ണമിദിവസം വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ 12 മണിവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദിശക്തി ദേവിയുടെ പ്രതിഷ്ഠ ചടങ്ങ് നടക്കും. പ്രധാന പ്രതിഷ്ഠയായ  ബാലത്രിപുരസുന്ദരിദേവി വാണരുളുന്ന പൗർണമിക്കാവ് 51 അക്ഷരങ്ങളുടെയും ദേവതമാരെ വിഗ്രഹ രൂപത്തിൽ പ്രതിഷ്ഠ നടത്തി ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ്. ഒറ്റക്കൽ ശിലയിൽ തീർത്ത ശിവന്റെ പൂർണകായ പ്രതിഷ്ഠയും ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖ ഗണപതി വിഗ്രഹവും ആകാശത്തോളം ഉയർന്നു നിൽക്കുന്ന ശനീശ്വരൻ നാഗ വിഗ്രഹങ്ങളും ഷേത്രത്തിലുണ്ട്.
ഏപ്രിൽ രണ്ടിന് രാവിലെ നടതുറപ്പിന് ശേഷം 7.30 മുതൽ മഹാഗണപതി ഹോമം, ശ്രീ രാജഗണപതി രാജമാതംഗി ഹോമം, നവഗ്രഹ ഹോമം, ഗംഗാ പൂജ, 1008 ആദിശക്തി മഹാദുർഗ ഭഗവതി ഹോമം വസോർധാര, കന്യാപൂജ, ഗോപൂജ, വാജിപൂജ, ദമ്പതിപൂജ, മഹാപൂർണ്ണഹൂതി, മഹാ ദീപാരാധന, മഹാകലശപൂജ, മഹാകുംഭാഭിഷേകം എന്നിവ നടക്കും.

ആദിശക്തിദേവി: പ്രപഞ്ചത്തിന്റെ പരമശക്തി 

സൃഷ്ടി സ്ഥിതി സംഹാരം എന്നീ ത്രികർമ്മങ്ങളുടെയും ആധാരമായ പ്രപഞ്ചത്തിന്റെ പരമശക്തിയാണ് ആദിശക്തി. ത്രിമൂർത്തികൾക്കും അവരുടെ ശക്തികൾക്കും കർമ്മങ്ങൾ ചെയ്യാനുള്ള ഊർജം നൽകുന്നത് ദേവിയാണ്. 14 ലോകങ്ങളുടെയും ക്രമവും നിയന്ത്രണവും നിർണ്ണയിക്കുന്നതും ദശമഹാവിദ്യകൾ പതിനാറു അതിഥി ദേവതമാർ സപ്തമാതാക്കൾ അഷ്ടലക്ഷ്മിമാർ നക്ഷത്ര അക്ഷര ദേവതമാർ എന്നിവരുടെയെല്ലാം മൂലാധാരമായ പരമാധികാരിയും ആദിശക്തി തന്നെയാണ്.

രാജമാതംഗി ദേവി 

ജ്ഞാനവും വാനശക്തിയും കലാസൗന്ദര്യവും നിറഞ്ഞ ദിവ്യശക്തി സകല ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന ആദി ശക്തിയുടെ അനന്ത രൂപങ്ങളിൽ അതീവ ദിവ്യമായ ഒരു സ്വരൂപമാണ് മാതംഗി ദേവിയുടെ ശോഭമായ രൂപമയാണ് രാജമാതംഗിദേവിയെ ആരാധിക്കുന്നത്. വേദങ്ങളും ശാസ്ത്രങ്ങളും ദേവിയെ വാഗ്ശക്തിയുടെ പരിപാലക ശക്തിയായും 64 കലകളുടെ അനുഗ്രഹദായിനിയായും വിശേഷിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രാജമാതംഗിദേവിയെ പലപ്പോഴും തന്ത്ര സരസ്വതി എന്നും വിളിക്കുന്നു. ലളിതാദേവിയുടെ പ്രധാന മന്ത്രിയായത് കൊണ്ട് ദേവിയെ മന്ത്രിണിദേവി എന്നും വിളിക്കുന്നു.

രാജമാതംഗി ദേവിയെ രാജാസിംഹസനത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പൊതുവെ ദർശിക്കാറുള്ളത്. എന്നാൽ കൈകളിൽ വീണയും ജപമാലയും ഗ്രന്ഥവും തത്തയും വാൾ, പാശം അങ്കുശം ഗദ എന്നിവയുമേന്തി നിൽക്കുന്ന രൂപത്തിൽ പന്ത്രണ്ട് അടി ഉയരത്തിൽ കറുത്ത മാർബിൾ ശിലയിൽ തീർത്ത വിഗ്രഹമാണ് പൗർണമിക്കാവിൽ പ്രതിഷ്ഠിക്കുന്നത്. 

ദുർഗദേവി 

അസുരവിനാശിനിയായ ദിവ്യശക്തിയുടെ മഹാരൂപം സകല പ്രപഞ്ചത്തെയും നിയന്ത്രിച്ചു. സംരക്ഷിക്കുന്ന പരാശക്തിയുടെ മഹിമാപൂർണമായ ദിവ്യ സ്വരൂപമാണ് ദുർഗദേവി. ദേവന്മാരുടെ ശക്തികൾ ഒരുമിച്ച് സങ്കലിതമായി അവതരിച്ച ഈ മഹാദേവി ധർമ്മത്തെ സംരക്ഷിക്കുകയും അധർമ്മത്തെ നശിപ്പിക്കുകയും ചെയ്യുന്ന ദൈവിക ശക്തിയുടെ പ്രതീകമാണ്. പുരാണങ്ങളിൽ ദുർഗാ ദേവിയെ അസുരന്മാരുടെ അഹങ്കാരവും അധർമ്മവും നശിപ്പിക്കുന്ന അസുരവിനാശിനിയായും വിശേഷിപ്പിക്കുന്നു. മഹിഷാസുരനെ വധിച്ചു ലോകത്തെ രക്ഷിച്ച ദേവിയായായതിനാൽ ദേവി മഹിഷാസുരമർദിനി എന്ന മഹത്തായ നാമത്താലും പ്രസിദ്ധമാണ്.

പൗർണമിക്കാവിലെ ആദിദേവി ശക്തിയുടെ സവിശേഷതകൾ 

പൗർണമിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനൊരുങ്ങുന്ന ആദിശക്തി വിഗ്രഹം ലോകത്തിലെ തന്നെ ആദ്യത്തേതാണ്. കറുത്ത മാർബിളിൽ ഒറ്റക്കല്ലിൽ തീർത്ത ഈ വിഗ്രഹം, 18 കരങ്ങളാലും അവയിൽ ദിവ്യായുധങ്ങൾ ധരിച്ച് സിംഹ വാഹനത്തോടൊപ്പം നിലകൊള്ളുന്ന രൂപത്തിലാണ്. ക്ഷേത്രത്തിലെ പ്രധാന ദേവതയായ ബാല ത്രിപുര സുന്ദരിയുടെ മാതൃസ്ഥാനത്താണ് ആദിശക്തിയെ പ്രതിഷ്ഠിക്കുന്നത്. മാതാപിതാക്കൾ മക്കളെക്കാൾ ഉയർന്ന സ്ഥാനത്തിരിക്കണം എന്ന സന്ദേശം നൽകികൊണ്ട് ബാല ത്രിപുര സുന്ദരിയെക്കാൾ ഉയർന്ന പീഠത്തിലാണ് ആദിശക്തിയെയും ഹാലാസ്യ ശിവനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠയ്ക്കൊപ്പം ഇരുവശങ്ങളിലുമായി രാജമാതംഗി ദേവിയും ദുർഗാദേവിയും നിലകൊള്ളുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301