17 October, 2026 08:03:20 PM


തുലാമാസ പൂജ: ശബരിമല നട തുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്



ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. അയ്യപ്പദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്. പമ്പയിൽ നടന്ന അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും സന്നിധാനത്തെത്തി ദർശനം നടത്തി.  വൈകിട്ട് മൂന്നുമണിയോടെ പമ്പയിൽനിന്ന് മലകയറിയ മുഖ്യമന്ത്രി അഞ്ചുമണിയോടെയാണ് സന്നിധാനത്തെത്തിയത്. അടുത്ത തീർത്ഥാടന സീസൺ മുതൽ ശബരിമലയിൽ തിരുപ്പതി മാതൃക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ തീർത്ഥാടന സീസണിൽ അരവണ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294