24 March, 2026 08:43:22 AM
ആറാട്ടുപുഴ പൂരം: തൈക്കാട്ടുശ്ശേരി ഭഗവതിയുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച

തൃശൂർ: 1444-ാം പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച രാത്രി 8 മണിക്ക് നടക്കും. വൈകിട്ട് 7. 30 മണിയോടുകൂടി ചക്കംകുളം ശാസ്താവ് എഴുന്നെള്ളി എത്തിയ ശേഷം നായരുവേലയും കൊടിമരം നാട്ടലും നടക്കും.
8 മണിക്ക് വലിയ പാണിയെ തുടർന്ന് ഊരാളന്റെ അനുമതിയോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നെള്ളിക്കും. ഭഗവതിയും ശാസ്താവും പടിഞ്ഞാറെ ആൽത്തറയിൽ എത്തുന്നതോടെ ഊരാളൻ എതിരേൽക്കും. തുടർന്ന് ചെറുശ്ശേരി നരസിംഹമൂർത്തി ക്ഷേത്രകുളത്തിൽ ഭഗവതിയുടെ ആറാട്ടും ഇറക്കി എഴുന്നെള്ളത്തും നടക്കും. ചടങ്ങുകൾക്കുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി പൂജയും ശ്രീഭൂതബലിയും നടത്തുന്നു.



