11 October, 2026 02:03:16 PM


വെങ്ങാനൂർ പൗർണമിക്കാവിൽ നവരാത്രി ആഘോഷവും പൗർണമി ഉത്സവവും 17 മുതൽ



കോവളം: വെങ്ങാനൂർ ചാവടി നട പൗർണമിക്കാവിൽ നവരാത്രി ആഘോഷവും പൗർണമി ഉത്സവവും 17ന് ആരംഭിച്ച് 26ന് അവസാനിക്കും. 18ന് വൈകീട്ട് 6.30ന് ക്ഷേത്രാങ്കണത്തിലെ സരസ്വതി വിഗ്രഹത്തിന് മുന്നിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ പൂജയ്ക്ക് സമർപ്പിക്കാം.

അന്ന് വൈകീട്ട് ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരുടെ തിരുവാതിരയും കൈകൊട്ടിക്കളിയും തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങളും അരങ്ങേറും. 20ന് മഹാനവമി, ആയുധ പൂജ എന്നിവ നടക്കും. 

21ന് രാവിലെ ഒൻപത് മണിമുതൽ നടക്കുന്ന വിദ്യാരംഭചടങ്ങിൽ ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, സ്റ്റേറ്റ് ഇലക്ഷൻ കമ്മി ഷണർ എൻ. ശേഷാദ്രിനാഥൻ, ഐ.എസ്.ആർ.ഒ. മുൻചെയർമാൻ ഡോ. ജി. മാധവൻ നായർ, ജില്ലാകളക്ടർ, മേയർ ഉൾപ്പെട്ട പ്രമുഖർ കുട്ടികൾക്ക് ആദ്യക്ഷരം ചൊല്ലിക്കൊടുക്കും 

ശ്രീകോവിലിനുള്ളിലായി കൃഷ്ണശിലയിൽ കൊത്തിയെടുത്ത് പ്ര തിഷ്ഠിച്ചിട്ടുളള 51 അക്ഷരദേവതമാരെ പൂജിക്കാനും പുഷ്പാർച്ചന നടത്താനും സൗകര്യമൊരുക്കുന്നുണ്ട്. 28ന് വൈകീട്ട് കാവടിക്ക് മു ന്നോടിയായുള്ള കാപ്പുകെട്ട്. 24, 25 എന്നീ ദിവസങ്ങളിൽ ഉപദേവതകൾക്കും മുഖ്യദേവതകൾക്കും വിശേഷാൽ കലശാഭിഷേകം നട ക്കും. 25ന് വൈകീട്ട് വെങ്ങാനൂർ നെല്ലിവിളദേവി ക്ഷേത്രത്തിൽനിന്ന് പൗർണമിക്കാവിലേക്ക് കാവടി ഘോഷയാത്ര നടക്കും.

26ന് ഗണപതി ഹോമം, ബാലത്രിപുര സുന്ദരിദേവിക്ക് ദ്രവ്യാഭിഷേകം, കലശാഭിഷേകം, നാഗർക്ക് പൂജയും നാഗരൂട്ടും. വൈകീട്ട് മഞ്ഞൾപാൽ നീരാട്ട്, തിളച്ച എണ്ണ നീരാട്ട്, വലിയപൂപ്പട. 8.30ന് പൂമൂടൽ, വലിയ ഗുരുസി എന്നിവയുമുണ്ടാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297