19 January, 2026 03:58:32 PM
അതിരമ്പുഴ തിരുനാളിന് കൊടിയേറി; എട്ടാമിടം ഫെബ്രുവരി ഒന്നിന്

ഏറ്റുമാനൂർ: ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റാനോസിന്റെ തിരുനാളിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ആ സമയം മഞ്ഞയും വെള്ളയും നിറത്തിലുള്ള ആയിരക്കണക്കിന് ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു. സഹ കാർമികരായി ഫാദർ എബ്രഹാം കാടാത്തുകുളം, ഫാദർ അനീഷ് കാമിച്ചേരി, ഫാദർ ടോണി മണക്കുന്നേൽ, ഫാദർ അലൻ മാലിത്തറ, കുറുമ്പനാടം ഫൊറോന വികാരി ഫാദർ ജോബി കറുകപ്പറമ്പിൽ, ഫാദർ ഷാജി തുമ്പേച്ചിറയിൽ എന്നിവരും കൈക്കാരന്മാരായ തോമസ് പുതുശ്ശേരി, ജോൺസൺ തോട്ടത്തിൽ, സാബു തെക്കേടത്ത്, ബെന്നി മൂഴിയാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പ്ലാമൂട്ടിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ജനുവരി 24, 25 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. അതിരമ്പുഴ വെടി ക്കെട്ട് 25ന് രാത്രി എട്ടിന് നടക്കും. ഇന്ന് വൈകിട്ട് ആറിന് കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് ആരംഭിക്കുന്ന കഴുന്ന് പ്രദക്ഷിണം രാത്രി 8.30ന് വലിയ പള്ളിയിൽ സമാപിക്കും.
മാർ സെബസ്ത്യാനോ സിന്റെ തിരുസ്വരൂപം 20ന് രാവിലെ 7.30ന് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപ വുമായി ചെറിയ പള്ളിയിലേയ്ക്ക് പ്രദ ക്ഷിണം. 9ന് തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാ ത്രി വരെ തിരുസ്വരൂപം ചെറിയ പള്ളിയിലായിരിക്കും. 20 മുതൽ 23 വരെയാണ് ദേശക്കഴുന്ന്. 24ന് വൈകിട്ട് ആറിന് നഗരപ്രദക്ഷിണം വലിയപള്ളിയിൽനിന്നും ആരംഭിക്കും.
25ന് രാവിലെ 10 ന് റാസയും വൈകിട്ട് 5.30ന് വലിയപള്ളിയിൽനിന്നും തിരുനാൾ പ്രദക്ഷി ണവും നടക്കും. 27ന് നാടകവും 28, 29, 30 ദിവസങ്ങളിൽ ഗാ നമേളയും നടത്തും. ഫെബ്രുവരി 1 ന് എട്ടാമിടം ആചരിക്കും. രാത്രി 7.30ന് വിശുദ്ധൻ്റെ തിരുസ്വരൂപം മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കും. തുടർന്ന് കൊടിയിറക്കും.



