19 June, 2026 11:56:33 AM
കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും- വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം. ശബരിമല, കൊട്ടിയൂർ, ഗുരുവായൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ക്ഷേത്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി ബജറ്റിൽ പ്രത്യേക ഊന്നലാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തി. കൂടാതെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട 'ആന്വിറ്റി' വിഹിതം നൽകുന്നതിനായി 5 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.



