21 December, 2023 03:01:26 PM
ഇടുക്കി സ്വദേശി മറിയക്കുട്ടിക്ക് പെൻഷൻ കൊടുത്തേ തീരൂ - ഹൈക്കോടതി

കൊച്ചി: 5 മാസത്തെ വിധവാപെൻഷൻ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നൽകിയേ തീരു എന്ന് ഹൈക്കോടതി അറിയിച്ചു. അല്ലെങ്കിൽ 3 മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാന്‍ സർക്കാരിന് പണമുണ്ട്. പണമായി കൊടുക്കാന്‍ വയ്യെങ്കിൽ മരുന്നിന്‍റെയും ആഹാരത്തിന്‍റെയും ചെലവെങ്കിലും കൊടുക്കുവെന്നും ഹൈക്കോടതി നിർദേശിച്ചു.
ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സർക്കാർ ഭാഗത്ത് നിന്നും അറിയിച്ചെങ്കിലും പെൻഷൻ എപ്പോൾ നൽകുമെന്ന് നാളെത്തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു. 5 മാസത്തെ പെന്‍ഷന്‍ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും ഇന്ന് വിശദീകരണം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.