16 September, 2026 07:18:55 PM


കന്നിമാസ പൂജയ്ക്കായി ശബരിമല നട തുറന്നു



ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. കന്നിമാസം ഒന്നായ സെപ്റ്റംബർ 17ന് പുലർച്ചെ അഞ്ചിനാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക. കന്നി ഒന്നാം തീയതി മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും നടക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കും. കന്നിമാസ പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശന സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനായി ശബരിമല ഓൺലൈൻ വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്താം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303