11 July, 2026 12:22:44 PM
മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കാസർഗോഡ്: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം. ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പൂർണ്ണകുംഭം നൽകി ആചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന സന്നിധിയിൽ നടന്ന പ്രത്യേക പൂജകളിലും വഴിപാടുകളിലും അദ്ദേഹം പങ്കെടുത്തു. സെഡ്-പ്ലസ്' സുരക്ഷാ അകമ്പടിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.



