27 February, 2026 04:20:29 PM
ഏറ്റുമാനൂർ ഉത്സവം; ആറാട്ട് പുറപ്പെട്ടു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. മീനച്ചിലാറ്റിൽ പേരൂർ പൂവത്തുംമൂട് കടവിൽ നടക്കുന്ന ആറാട്ട് ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി മേൽശാന്തി രാമൻ സത്യനാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
മകൾ സ്ഥാനിയായ പേരൂർകാവിലമ്മയെ ഏറ്റുമാനൂരപ്പൻ വർഷത്തിലൊരിക്കൽ കാണാനെത്തുന്ന ദിവസം കൂടിയാണിത്. പേരൂർ കാവിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് ആറാട്ട് കടവിലേക്കുള്ള എഴുന്നള്ളത്ത്. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോൾ ചാലയ്ക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ് നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ശൈവ വൈഷ്ണവപൂജ ഏറെ പ്രസിദ്ധമാണ്. ഏറ്റുമാനൂർ പേരൂർ കവലയിൽ നിന്നും ഏഴര പൊന്നാനകളുടെ അകമ്പടിയോടെ എതിരേൽപ് നടക്കും. ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം മണിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.



