19 July, 2026 10:19:35 AM
പുത്തനാൽക്കൽ ക്ഷേത്രത്തിൽ 'ശ്രീരാമരാജ്യം - 2026' സംഗമം

ചെർപ്പുളശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ സനാതന ധർമപാഠശാല 'ശ്രീരാമരാജ്യം - 2026' എന്ന പേരിൽ രാമായണ സംഗമം നടത്തി. 400 വിദ്യാർത്ഥികൾ ബാല കാണ്ഡവും മുതിർന്നവർ അയോധ്യ കാണ്ഡവും പാരായണം ചെയ്തു.
സനാതന ധർമ പാഠശാല അധ്യാപകനും സംയോജകനും ആയ രാജേഷ് നാദാപുരം പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വൈഷ്ണവ് കല്ലാറ്റിൽ, മാളവിക വാരിയർ അനഘ സതീഷ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
പാഠശാല ജില്ലാ പ്രസിഡന്റ് ബി അജയകുമാർ അധ്യക്ഷനായി. സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീകുമാർ പരിയാനംപറ്റ ഗിരീഷ് മൊറയൂർ, അമൽ ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി ശങ്കര നാരായണൻ, അനു സുരേഷ്, ട്രഷർ കെ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. നാൽപതോളം കുട്ടികൾ പങ്കെടുത്ത നൃത്ത ശില്പവും പുത്തനാൽക്കൽ മാതൃസമൃതി അംഗങ്ങളുടെ തിരുവാതിര കളിയും അരങ്ങേറി.


