12 May, 2025 03:34:04 PM
വെങ്ങാനൂർ പൗർണ്ണമിക്കാവില്‍ സൈനികര്‍ക്കായി ശക്തിപൂജ ഇന്ന്

വെങ്ങാനൂർ: മേട മാസത്തിലെ പൗർണ്ണമിയായ ഇന്ന് വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ വൈകുന്നേരം 5 30 ന് ശക്തി പൂജയും മഹാ ആരതിയും നടക്കുന്നതാണ്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ പട്ടാളക്കാരുടെ ആത്മശക്തി വർദ്ധിപ്പിക്കാനുള്ളതാണ് ശക്തി പൂജയും മഹാ ആരതിയും.
മഹാഭാരത യുദ്ധത്തിലെ പതിനെട്ട് അക്ഷൗഹിണി പടയുടെ ശക്തി നമ്മുടെ പട്ടാളക്കാർക്ക് കിട്ടാനുള്ള ശക്തി പൂജ പൗർണ്ണമിക്കാവ് ക്ഷേത്രം മേൽശാന്തി സജീവൻ ശാന്തിയുടെ കാർമ്മികത്വത്തിൽ 18 പൂജാരിമാരാണ് നടത്തുന്നത്.
ഈ ശക്തി പൂജയിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമ്മൽ, ന്യൂ ഡൽഹി ആർമി ഹോസ്പിറ്റലിലെ ലഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ, ലഫ്റ്റനന്റ് കേണൽ റിഷി രാജലക്ഷ്മി, പൂർവ സൈന്യ പരിഷത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.