12 November, 2026 12:51:51 PM


ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവ് ബസ് കയറി മരിച്ചു



തൃശ്ശൂർ: ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിൽ വീണ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. ബുള്ളറ്റിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിജിൻ രാജ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ചക്രം ശരീരത്തിലൂടെ കയറി നിജിൻ തത്ക്ഷണം മരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298