05 October, 2026 09:33:15 AM


മകളും പേരക്കുട്ടിയും നോക്കി നില്‍ക്കേ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു



തൃശൂര്‍: മകളും പേരക്കുട്ടിയും കണ്‍മുന്നില്‍ നോക്കിനില്‍ക്കെ ട്രെയിന്‍ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഊട്ടോളി വീട്ടില്‍ ശശിയുടെ ഭാര്യ ഗീതയാണ് (57) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ചേര്‍ത്തലയിലുള്ള മകളെ ട്രെയിന്‍ കയറ്റിവിടാന്‍ എത്തിയതായിരുന്നു ഗീത. മകള്‍ ശാരിയും പേരക്കുട്ടി ശ്രാവണുമൊത്ത് റെയില്‍പാളം കടന്നാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. ട്രാക്കിന്റെ തൊട്ടരികിലായി പ്ലാറ്റ്ഫോമില്‍ മറന്നുവെച്ച ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിന്‍ ഗീതയെ ഇടിച്ചു വീഴ്ത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K