05 November, 2026 01:27:59 PM


തൃശൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം



തൃശൂർ: തൃശൂർ പൂങ്കുന്നം – പുഴക്കൽ ഭാഗത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒഡിഷ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡിഷ സ്വദേശികളായ ശുഭൻ ദാസ്, കിരൺ ദാസ് (ഇരുവർക്കും 23 വയസ്സിലാണ് പ്രായം). ഇവരുടെ സുഹൃത്താണ് പരിക്കേറ്റ യുവാവ്.തൃശൂർ പൂങ്കുന്നത്തുവെച്ച് ബൈക്കും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി ഇവർ ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകാനിറങ്ങുമ്പോഴായിരുന്നുഅപകടം. സ്ഥാപനത്തിൽ നിന്ന് 3 പേരും ബൈക്കിൽ റോഡിലേക്കിറങ്ങുമ്പോൾ തൃശൂർ ഭാഗത്തേക്ക് വന്ന അംബുംലൻസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും രണ്ട് യുവാക്കൾ മരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301