17 September, 2026 12:59:21 PM


തൃശൂരിൽ ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ



തൃശൂർ: ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണതിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ബസ് ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായി ബസും കസ്റ്റഡിയിലെടുത്തു. തേക്കാഞ്ചേരി പുഴങ്ങര ജലീലിൻ്റെ മകൾ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി തെറിച്ചു വീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിലേക്ക് ഓടുന്ന പാലയൂർ ബസിൽ കയറുകയായിരുന്നു. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ യുവതി തെറിച്ചുവീണു. ഇവരെ ഉടൻതന്നെ ഗുരുതര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934