07 September, 2026 04:48:00 PM
കുന്നംകുളത്ത് വാഹനാപകടത്തിൽ ദമ്പതികളും മകനും മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂർ: കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട വാഹനാപകടത്തിൽ കാർ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ കാർ ഡ്രൈവർ ബെൻ ആണ് പോലീസ് പിടിയിലായത്.അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മുനീറും ഷിഫ്നയും സംഭവസ്ഥലത്തു വച്ചും കുട്ടി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെ സംഭവം നടന്ന ഉടൻ തന്നെ പിടികൂടിയിരുന്നു.


