16 September, 2026 07:15:04 PM


ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു



ചാവക്കാട്: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു . തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ (21) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ബസിന്റെ വാതിൽ തുറന്നുകിടന്നിരുന്നതായി വ്യക്തമാണ്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളത്തേക്ക് പോകുകയായിരുന്ന പാലയൂർ ബസിലാണ് ഫാത്തിമ യാത്ര ചെയ്തിരുന്നത്. തെക്കേ ബൈപ്പാസിലേക്ക് ബസ് വേഗത്തിൽ തിരിയുന്നതിനിടെയാണ് ഫാത്തിമ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്.

അപകടത്തിൽ പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയാണ് ഫാത്തിമ. മൂന്ന് മാസം ഗർഭിണിയാണെന്നും റിപ്പോർട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944