05 October, 2026 01:03:53 PM


പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു



തൃശൂര്‍: തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലി പശുവിനെ കൊന്നു. ഹാരിസണ്‍ ബംഗ്ലാവിന് സമീപമാണ് പശുവിന്റെ ശരീര ഭാഗങ്ങള്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. ഒരു മാസത്തിനിടെ പത്തിലേറെ വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്. പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911