07 October, 2026 03:24:16 PM
വാടാനപ്പള്ളിയിൽ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുകാരനായ സലാമാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സലാമും സുഹൃത്തും തമ്മിൽ ഇന്നലെ അടിപിടിയുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടയായി അറിയപ്പെടുന്ന സലാമിനെതിരെ 23 കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.


