06 November, 2026 01:25:36 PM


കാട്ടൂരിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 3200 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി



ഇരിങ്ങാലക്കുട: കാട്ടൂരിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി. തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. കാട്ടൂർ ശ്രീകാളിശ്വരി ഉന്നതിയ്ക്ക് സമീപമുള്ള വാടക വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 92 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 3200 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. വ്യാഴം രാത്രി ആരംഭിച്ച പരിശോധന വെള്ളി പുലർച്ചയാണ് പൂർത്തിയായത്‌. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308