17 October, 2026 01:47:01 PM


തൃശൂരിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂർ: അമ്മാടത്ത് വാടകവീട്ടിൽ ദമ്പതികളെ വീടിന് പിന്നിലെ ടെറസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിലെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ചോറ്റാനിക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് മകനും മരുമകളും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

സത്യൻ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ഭാര്യ കുമാരിയും വൃക്കരോഗത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രയാസങ്ങളും മൂലമുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ചേർപ്പ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948