05 September, 2026 07:43:21 PM
പോലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിന് തൃശൂര്‍ പുതുക്കാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി. നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ് ഐ. സി എം മഹേഷ്, സി പിമാരായ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ ഡി ഐ ജി. ടി നാരായണന്‍ നടപടി സ്വീകരിച്ചത്. ജൂലൈ 19നായിരുന്നു സംഭവം. തട്ടുകടയില്‍ അടിയുണ്ടാക്കിയ ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരുക്കേല്‍ക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് പരാതി.


