09 September, 2026 05:50:21 PM
കുണ്ടായിയിൽ പുലിയിറങ്ങി: പശുവിനെ കൊന്നു തിന്നു, നാട്ടുകാർ ഭീതിയിൽ

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിൽ പുലിയുടെ ആക്രമണം. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗത്തിന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് തൊട്ടടുത്തുവെച്ചാണ് പുലിയുടെ ആക്രമണമുണ്ടായത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി തിന്ന നിലയിലായിരുന്നു. നാലു ദിവസം മുൻപും ഇതേ പ്രദേശത്തിറങ്ങിയ പുലി ഒരു വളർത്തുനായയെ കൊന്നിരുന്നു. വളർത്തുമൃഗങ്ങൾ തുടർച്ചയായി കൊല്ലപ്പെടുന്നതോടെ വലിയ ഭീതിയിലാണ് പാലപ്പിള്ളിയിലെ ജനവാസമേഖലയിലുള്ളവർ.


