06 October, 2026 04:02:10 PM


ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി



തൃശൂർ: ചാവക്കാട് പുന്നയൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ 29 വയസ്സുള്ള സാന്ദ്ര സന്തോഷിനെയാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11:45 ഓടെയാണ് സംഭവം നടക്കുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന കോൺഫറൻസിൽ സാന്ദ്രയെ കാണാതായപ്പോൾ ഫോണിൽ വിളിച്ചു നോക്കി, എന്നാൽ ലഭിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സമീപത്തെ അംഗൻവാടി അധ്യാപികയെ ബന്ധപ്പെട്ടു. അധ്യാപിക വന്ന് നോക്കിയപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K