04 November, 2026 09:28:24 AM


മണ്ണുത്തിയിൽ 15 വയസുകാരനെ കാണാനില്ലെന്ന് പരാതി



തൃശൂർ : മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷിയെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജോയൽ. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സമഗ്രമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304