04 October, 2026 03:57:45 PM
പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: പാലപ്പിള്ളി ചൊക്കനയില്‍ കാട്ടാന ആക്രമണത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. നായാട്ടുകുണ്ട് സ്വദേശി ചള്ളിയില്‍ ശശിക്കാണ് പരിക്കേറ്റത്. വാരിയെല്ലിനും തോളെല്ലിനും പരുക്കേറ്റ ശശിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കായി ഇറങ്ങിയ ശശിയെയും ഭാര്യ കനകയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. കനക ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. പിറകിലൂടെ എത്തിയ ആന ശശിയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.


