25 September, 2026 08:45:31 AM
തൃശൂരിൽ 270 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച 270 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. പേരകം സ്വദേശി സജ്ജയ് (30) ആണ് പോലീസിന്റെ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബംഗളൂരുവിൽ നിന്നുള്ള ബസിൽ വന്നിറങ്ങിയ സജ്ജയെ പോലീസ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. പേരകം മേഖലയിലെ വിദ്യാർത്ഥികൾക്കടക്കം വിൽപന നടത്തുന്നതിനാണ് പ്രതി ലഹരിവസ്തു എത്തിച്ചതെന്നാണ് സൂചന.


