15 September, 2026 11:00:06 AM
നാട്ടികയില്‍ കേടായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി അപകടം

തൃശൂര്‍: ദേശീയപാത 66ല്‍ വീണ്ടും അപകടം. നാട്ടികയില്‍ കേടായി നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി സിദ്ദിഖിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നാട്ടിക സെന്ററിന് സമീപമായിരുന്നു അപകടമുണ്ടായത്.


