01 September, 2026 01:46:16 PM
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂർ മണ്ണുത്തിയിലെ ബാറുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബാറിൽ വെച്ച് 17-കാരൻ ഉന്തും തള്ളും ഉണ്ടാക്കിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയുടെ അമ്മ മണ്ണുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബാർ അധികൃതരുടെ വീഴ്ച പരിശോധിച്ച പോലീസ് കൂടുതൽ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.


