14 October, 2026 11:23:32 AM


എംഎല്‍എ എത്തിയില്ല; കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ്



തിരുവനന്തപുരം: തലസ്ഥാനത്ത് ചിറയിൻകീഴിൽ നിന്നും കൊല്ലത്തേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറിയും മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവുമായ അഡ്വ. എസ്. കൃഷ്ണകുമാർ നിർവഹിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. 

എം.എൽ.എയായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ അടിയന്തര സാഹചര്യങ്ങളെ തുടർന്ന് എം.എൽ.എയ്ക്ക് ചടങ്ങിനെത്താൻ സാധിക്കാതെ വന്നതോടെ, ഡിസിസി ജനറൽ സെക്രട്ടറിയായ എസ്. കൃഷ്ണകുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു.

കൃഷ്ണകുമാർ തന്നെ ഉദ്ഘാടന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുകയും വിവാദമാകുകയും ചെയ്തത്. എം.എൽ.എയുടെ ഓഫീസാണ് കൃഷ്ണകുമാറിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ ഇതിന് വിശദീകരണം നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942