13 October, 2026 09:52:59 AM


ഓംപ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും



ന്യുഡല്‍ഹി: സിക്കിം ഗവർണർ ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറാകും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ബ്രജ് മോഹൻ റാം ഒഡീഷയുടെയും ഡോ. സുധ യാദവ് കർണാടകയുടെയും ഡോ. ധാൽ സിംഗ് ബൈസൻ ഉത്തരാഖണ്ഡിന്റെയും ദുഷ്യന്ത് ഗൗതം സിക്കിമിന്റെയും ഗവർണർമാരാകും.  രാജസ്ഥാന്‍ സ്വദേശിയായ ഓം പ്രകാശ് ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920