12 September, 2026 09:53:25 AM
പവര്‍കട്ട് സമയത്ത് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി യുവാവ്

പാലക്കാട്: അപ്രതീക്ഷിതമായ പവര്‍കട്ട് മൂലം യുവാവ് ലിഫ്റ്റില്‍ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മില്‍ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോകുകയായിരുന്നു.ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ഉച്ചത്തില്‍ ശബ്ദം വച്ചപ്പോഴാണ് ആളുകള്‍ വിവരമറിയുന്നത്. ഒരു മണിക്കൂറിനു ശേഷം കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.


