09 October, 2026 11:32:51 AM
നാനാ പടേക്കറുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ്

ന്യൂഡൽഹി: നടൻ നാനാ പടേക്കറുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരമാണ് പനജി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഡോണ പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിലെത്തിച്ച അദ്ദേഹത്തിന്റെ മരണം പുലർച്ചെ 5:20-നാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പി.എസ്.ഐ നിതിൻ നായിക്കിന്റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
ഒക്ടോബർ 8-ന് പുലർച്ചെ ഡോണ പൗളയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നെഞ്ചുവേദനയെ തുടർന്ന് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


