29 September, 2026 08:22:57 PM


ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻ തീപിടിത്തം



കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വന്‍ തീപിടിത്തം. കോഡര്‍ ഹൗസിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായ കോഡർ ഹൗസ് നിലവിൽ ഹോട്ടലായാണ് പ്രവർത്തിക്കുന്നത്. ഇൻഡോ-പോർച്ചുഗീസ് ശൈലിയിൽ നിർമിച്ച പൈതൃക കെട്ടിടമാണ്. 1808ലായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണം. 1905ല്‍ സാമുവേൽ കോഡര്‍ കെട്ടിടം നവീകരിച്ചു. ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥലം കൂടിയാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300