27 September, 2026 12:50:18 PM


തൃശൂരിൽ സ്വകാര്യബസ് ഡ്രില്ലിങ് വാഹനത്തിൽ ഇടിച്ച് അപകടം



തൃശൂർ: ദേശീയപാത 66-ൽ പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് സ്വകാര്യ ബസ് ഡ്രില്ലിങ് വാഹനത്തിലിടിച്ച് അപകടം. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ബസാണ് ഇന്ന് രാവിലെ 6.45ഓടെ അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഡ്രില്ലിങ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവാഹനങ്ങളും കൂട്ടിയിച്ചത്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299