18 September, 2026 04:12:45 PM
പാകിസ്ഥാനിൽ പള്ളിക്ക് സമീപം സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ കോഹാട്ടിൽ പള്ളിക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് പഴയ പൊലീസ് ലൈൻസിന് സമീപം സ്ഫോടനമുണ്ടായത്. 50 ലേറെ പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പൊലീസ് ലൈൻസിന് സമീപത്തെ പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.


