17 September, 2026 12:44:26 PM
ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ഉധംപുർ: ജമ്മു കാശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേന നടത്തിയ രാത്രികാല ദൗത്യത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മജാല്‍ത്ത പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ആളുകളെ കണ്ടതിനെത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശം പൂര്‍ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


