12 September, 2026 06:00:45 PM
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ അപകടത്തിൽപ്പെട്ട ഉടൻ തന്നെ രക്ഷപ്പെടുത്തി.


