11 September, 2026 04:46:56 PM


കരിങ്കല്‍ ക്വാറിയില്‍ ഖനനത്തിനിടെ അപകടം; ഇതര സംസ്ഥാന തൊഴിലാളിയുടെ കൈയറ്റു



പാലക്കാട്: പാലക്കാട് കരിങ്കല്‍ ക്വാറിയിലെ ഖനനത്തിനിടെയുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. പാലക്കാട് അനങ്ങനടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി പ്രമോദിനാണ് പരുക്കേറ്റത്. ഇയാളുടെ ഇടത് കൈ അറ്റുപോയെന്നാണ് വിവരം.  ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനായി സ്‌ഫോടകവസ്തുവിന് തീ കൊടുത്ത ശേഷം ഓടിമാറുന്നതിനിടെയാണ് അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമോദിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292