24 September, 2026 07:13:28 PM
വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്

വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്. വീട്ടുവാതില്‍ക്കല്‍ കളിക്കുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്തായിരുന്നു സംഭവം. ഗുരുസ്വാമി-നാഗജ്യോതിയുടെ മകനാണ്.


