07 October, 2026 03:35:32 PM
കേരളത്തിന് എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.


