10 September, 2026 09:32:16 AM


പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് ബംഗ്ലാദേശ് പൗരന്‍ ചാടിപ്പോയി



കൊച്ചി: പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ പോലീസിനെ വെട്ടിച്ച് ചാടിപ്പോയി. ബംഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാൻ ആണ് ബുധനാഴ്ച രാത്രിയോടെ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. കൃത്യമായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാൻ അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിർത്തിയിരുന്ന ഇയാൾ, ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. ശൗചാലയത്തിൽ പോയ ആളെ കാണാതായതോടെയാണ് ഇയാൾ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥർ അറിയുന്നത്. ഹദിയുള്ള ഖാനായി കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308