01 September, 2025 10:45:05 AM
പുന്നമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നമട ആലുങ്കല്‍ വീട്ടില്‍ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ആലപ്പുഴ ലജനത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. രാവിലെ എഴ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.