15 October, 2026 09:56:17 AM


മാരാരിക്കുളത്ത് സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്



ആലപ്പുഴ: മാരാരിക്കുളത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കർണാടക രജിസ്ട്രേഷനിലുളള ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.  പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306