27 October, 2026 03:06:20 PM
ആലപ്പുഴയിൽ 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും കടത്താൻ ശ്രമം; 2 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ധാന്യങ്ങൾ കടത്തിയ വാഹനവും അതിലുണ്ടായിരുന്ന രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ റേഷൻ കടകളിൽ നിന്ന ശേഖരിച്ച ധാന്യങ്ങൾ കാലടിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പിടിയിലായവർ അവകാശപ്പെടുന്നതെങ്കിലും, സിവിൽ സപ്ലൈസിന്റെ ഗോഡൗണിൽ നിന്ന് നേരിട്ട് കടത്തിയതാണോ എന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. ജില്ലാ സപ്ലൈ ഓഫീസർ നടത്തുന്ന വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.


