23 September, 2026 09:47:18 AM


കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു



പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ കൈയിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിജി വിദ്യ (45) ആണ് മരണപ്പെട്ടത്. ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി.  ഈ മാസം 16-നാണ് വിദ്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് ആരോഗ്യനില പെട്ടെന്ന് വഷളാകുകയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്റർ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. അതേസമയം, ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936